apk
DOWNLOAD

Search This Blog

covid 19 jagratha

KitexSabu #Telungana

BINUMOBILES

Mi mobile Error

covid 19 jagratha

covid 19 jagratha

covid 19 jagratha

covid 19 jagratha






covid 19 jagratha

covid 19 jagratha


covid 19 jagratha

''ബ്ലാക്ക് ഫംഗസ് '' 
 ഊഴം കാത്തിരുന്ന കളിക്കാരൻ....


കോവിഡിൻ്റെ രണ്ടാം തരംഗം അതിരൂക്ഷമായ നിലവിലെ സാഹചര്യത്തിൽ ഏറെ  ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് ബ്ലാക്ക് ഫംഗസ് അഥവാ മൂക്കർമൈക്കോസിസ്( mucormycosis).

താരതമ്യേന കേട്ടു കേൾവി മാത്രമായിരുന്ന ഈ ഫംഗസ് രോഗം വളരെ പെട്ടന്നാണ് കോവിഡിൻ്റെ രണ്ടാം വ്യാപനത്തോടെ 'പ്രത്യക്ഷ'പ്പെടാൻ ആരംഭിച്ചത്.
കോവിഡ് വ്യാപനം അതി രൂക്ഷമായിരുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ കടന്ന് നമ്മുടെ കൊച്ചു കേരളത്തിലും ബ്ലാക്ക് ഫംഗസിൻ്റെ അലയൊളികൾ മുഴുകി തുടങ്ങി.

' ഇടി മിന്നലേറ്റവനെ പാമ്പ് കടിച്ച' അവസ്ഥയിലൂടെയാണ് നാം മല്ലൂസ് ഇപ്പോൾ കടന്നു പോയി കൊണ്ടിരിക്കുന്നത്.
ഇതോടൊപ്പം 'വൈറ്റ് ഫംഗസു' കൂടി കടന്നു വരുന്നെന്ന വാർത്ത വന്നപ്പോൾ സോഷ്യൽ മീഡിയയിൽ കമൻ്റിട്ട ഒരു വിരുതനെ
 ഓർത്തു പോയി.
  ''കൂട്ടം കൂടി വരാതെ ഒറ്റക്ക് ഒറ്റക്ക് വാടാ പട്ടികളെ... എല്ലാം കൂടി ഒരുമിച്ച് താങ്ങൂലാ..''
ഇതായിരുന്നു ആ കമൻ്റ്.
നിസ്സംശയം പറയട്ടെ, സത്യത്തിൽ നാം മലയാളികളുടെ ആത്മഗതം തന്നെയല്ലേ അയാൾ തമാശയിലൂടെയാണെങ്കിലും പറയാതെ പറഞ്ഞത്...!

ഒരു  മെഡിസിൻ പ്രാക്ടീഷണർ എന്ന നിലയിൽ ബ്ലാക്ക് ഫംഗസ് ഭീതിയിൽ നിരവധി രോഗികമാണ് നേരിട്ടോ അല്ലാതെയോ സംശയവുമായി എത്തുന്നത്. അതു കൊണ്ട് തന്നെ ബ്ലാക്ക് ഫംഗസിനെക്കുറിച്ച്  ലളിതമായ ഒരു വിശകലനമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

എന്താണ് ബ്ലാക്ക് ഫംഗസ്, ആരിലാണ് ഇവ കൂടുതലായി വരാൻ സാധ്യത, ലക്ഷണങ്ങൾ എന്തല്ലാം, കോവിഡുമായി ഈ രോഗത്തിനുള്ള ബന്ധമെന്താണ്, 
ഇവ വരാതിരിക്കാൻ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തല്ലാം..


ആദ്യമായി ബ്ലാക്ക് ഫംഗസ് ഒരു പുതിയ രോഗമാണോ എന്ന സംശയം പലർക്കും ഉണ്ട്. 
എന്നാൽ ഇത് ഒരു പുതിയ രോഗമേ അല്ല, മറിച്ച് കാലങ്ങളായ് കണ്ടു വരുന്ന ഒരു പഴയ രോഗം തന്നെയാണ്. 
കോവിഡ് വ്യാപനത്തിൻ്റെ പാശ്ചാത്തലത്തിൽ ഈ രോഗം ഇപ്പോൾ കുറച്ചു കൂടുതലായി കാണപ്പെടുന്നു എന്ന് മാത്രം.


ബ്ലാക്ക് ഫംഗസ് അണുബാധയെ പറ്റി മനസ്സിലാക്കുന്നതിന് മുമ്പ് എന്താണ് Fungus (ഫംഗസ്) എന്ന് നാം മനസ്സിലാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. 


ഫംഗസ് ഒരു 'living cell'
അഥവാ ജീവനുള്ള കോശങ്ങൾ ആണ്. നമ്മുടെ ചുറ്റുപാടുകളിൽ കണ്ടുവരുന്ന ഇത്തരം ഫംഗസുകൾ മനുഷ്യനും പ്രകൃതിക്കും ഗുണമുള്ള ഒരു പാട് നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട്. 
മണ്ണിൽ ന്യൂട്രിയൻറ്സ് ഉറപ്പാക്കുക, ചെടികളും ജീവജാലങ്ങളും ചത്തു കഴിഞ്ഞാൽ ജീർണ്ണിപ്പിക്കുക ( Decomposition) എന്നിവ അവയിൽ ചില ഉദാഹരണങ്ങൾ മാത്രം.
എന്നാൽ ഇത്തരം ഫംഗസുകൾ മനുഷ്യ ശരീരത്തിൽ പ്രവേശിച്ചാൽ കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടാക്കാറില്ല.
എന്നാൽ ചുരുക്കം ചിലരിൽ പ്രത്യേകിച്ച് ശരീരത്തിലെ രോഗപ്രതിരോധശേഷി (immunity) കുറവുള്ളവരിൽ ചില ആരോഗ്യ പ്രശ്നങ്ങളിലേക്ക് ഇത്തരം ഫംഗസുകൾ വഴി തെളിക്കാറുണ്ട്. ചുരുക്കി പറഞ്ഞാൽ ഒരു ' മുതലെടുപ്പ്' അത്ര തന്നെ...!


Mucormycete എന്ന ഒരു പ്രത്യേക തരം ഫംഗസ് ആണ് നമ്മുടെ ശരീരത്തിൽ
 mucormycosis അഥവാ ബ്ലാക്ക് ഫംഗസ് എന്ന രോഗം ഉണ്ടാക്കുന്നത്.


കോവിഡ് മുക്തരായ പ്രമേഹ രോഗികളിൽ പ്രത്യേകിച്ചും ബ്ലഡ് ഷുഗർ ഒട്ടും നിയന്ത്രണത്തിലല്ലാത്തവർ,
അവയവ മാറ്റി വെക്കൽ (organ transplant) ശസ്ത്രക്രിയക്ക് വിധേയരായവർ ,
 മറ്റു പല രോഗങ്ങൾക്കായി സ്റ്റിറോയ്ഡ് ചികിത്സ എടുക്കുന്നവർ, കാൻസർ രോഗികൾ, HIV അണുബാധിതർ എന്നീ വിഭാഗക്കാരിലാണ് ബ്ലാക്ക് ഫംഗസ് രോഗം കൂടുതലായി കാണപ്പെടുന്നത്. 
പല തരത്തിലുള്ള immuno suppressive medication എടുക്കുന്നത് കൊണ്ട് ഇത്തരക്കാരിൽ ശരീരത്തിലെ രോഗപ്രതിരോധ ശേഷി നന്നേ കുറവായിരിക്കും. 
റിസർവ്വ് ബഞ്ചിലിരുന്ന് വീണ് കിട്ടുന്ന ചാൻസ് മുതലെടുക്കാൻ കഴിയുന്ന ഒരു നല്ല 'പ്ലെയർ' ആണ്
 ബ്ലാക്ക് ഫംഗസ് എന്ന കാര്യം നാം വിസ്മരിക്കരുത്.

ഈ ഫംഗസ് നമ്മുടെ ചുറ്റുപാടിലുള്ള മണ്ണ് (Soil ),
പൊടിപടലങ്ങൾ, പൂപ്പലുള്ള ഇടങ്ങൾ, ചെടികൾ എന്നിവിടങ്ങളിലെല്ലാം കാണപ്പെടുന്നു. പ്രധാനമായും രണ്ട് രീതിയിലാണ് ഈ ഫംഗസ് മനുഷ്യ ശരീരത്തിൽ പ്രവേശിക്കാറുള്ളത്. ഒന്നാമതായി വായുവിലെ പൊടിപടലങ്ങളിലൂടെ  ശ്വാസമെടുക്കുമ്പോൾ ഈ ഫംഗസ് രംഗ പ്രവേശം നടത്തുന്നു.  ശരീരത്തിലെ മുറിവുകളിലൂടെ  മനുഷ്യ ശരീരത്തിൽ വാസമുറപ്പിക്കല്ലാണ് മറ്റൊരു രീതി.


രോഗ ലക്ഷണങ്ങളിൽ പ്രധാനമായും മുഖത്ത് മൂക്കിൻ്റെയോ കണ്ണിൻ്റെയോ ഭാഗങ്ങളിൽ കാണപ്പെടുന്ന നീര്, വേദന, ചുവന്ന പാടുകൾ.

മൂക്കിലോ, തൊണ്ടയിലോ, മേലെണ്ണാക്കിലോ കാണപ്പെടുന്ന കറുത്ത പാടുകൾ.

മൂക്കിലൂടേയോ, വായയിലൂടേയോ വരുന്ന രക്തം കലർന്നതോ കറുത്ത നിറത്തിലോ ആയ സ്രവങ്ങൾ.

ചുമ, കഫകെട്ട്, ശ്വാസതടസ്സം , നെഞ്ചുവേദന, കഫത്തിൽ രക്തത്തിൻ്റെ അംശം എന്നിവയും ഈ രോഗത്തിൻ്റെ പ്രധാന ലക്ഷണങ്ങളാണ്.

ചില അവസരങ്ങളിൽ ബ്ലാക്ക് ഫംഗസ് ബാധ മൂക്ക്, കണ്ണ്, Sinus അറകൾ, താടിയെല്ല്, തലച്ചോറ് (ബ്രൈയിൻ) എന്നിവിടങ്ങളിലേക്ക് വ്യാപിക്കാറുണ്ട്.
ഇതിനെ 'Rhino-orbito-cerebral mucormycosis ' എന്നു   വിളിക്കുന്നു. 


ഫംഗസ് ബാധയുടെ പ്രാരംഭ ഘട്ടത്തിൽ തന്നെ  തിരിച്ചറിയാൻ കഴിഞ്ഞാൽ ഗുരുതരമായ  അവസ്ഥയിലേക്ക് നീങ്ങുന്നത് തടയാൻ സാധിക്കും. 
 എന്നാൽ ബ്ലാക്ക് ഫംഗസ് ബാധയുടെ സങ്കീർണ്ണതകളിലേക്ക് കടന്നാൽ കണ്ണ്, മൂക്ക്, താടിയെല്ല് മുതലായവ നീക്കം ചെയ്യപ്പെടേണ്ടി വരുന്ന അവസ്ഥ സംജാതമാകാറുണ്ട്.
Amphotericin B പോലുള്ള anti fungal medications ൻ്റെ അവസരോചിതവും സമയോചിതവുമായ ഉപയോഗം പലപ്പോഴും രോഗം മൂർഛിക്കുന്നത് ഒരു പരിധി വരെ തടഞ്ഞു നിർത്താറുണ്ട്.



ഇനി കോവിഡും ബ്ലാക്ക് ഫംഗസും തമ്മിലുള്ള 'ആത്മ ബന്ധ'ത്തിലേക്ക് ഒരു എത്തി നോട്ടമാകാം...

നേരത്തെ സൂചിപ്പിച്ച പോലെ കോവിഡ് രോഗ വ്യാപന പശ്ചാത്തലത്തിൽ ബ്ലാക്ക് ഫംഗസ് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നതായി കാണപ്പെടുന്നു.
പ്രത്യേകിച്ച് കോവിഡ് മുക്തരിലാണ് ഈ രോഗം കൂടുതലായി കാണപ്പെടുന്നത്.
 ചില കോവിഡ് ബാധിതരിൽ   Lung inflamation മൂലം രക്തത്തിലെ ഓക്സിജൻ്റെ അളവ് (SpO2) ഗണ്യമായി കുറയുകയും ചികിത്സക്കായി Steroid മരുന്നുകൾ ഉപയോഗിക്കേണ്ടതായും വരാറുണ്ട്.
ഇവ ഇത്തരം കോവിഡ് രോഗികളിൽ പ്രത്യേകിച്ച് പ്രമേഹബാധിതരിൽ ബ്ലഡ് ഷുഗർ കൂടാനും രോഗ പ്രതിരോധ
ശേഷിയിൽ ഇടിവ് സംഭവിക്കാനും 
ബ്ലാക്ക് ഫംഗസ് രോഗ ബാധയുണ്ടാകാനും കാരണമാകുന്നു എന്നതാണ് വസ്തുത.


ആയതിനാൽ തന്നെ ബ്ലഡ് ഷുഗർ നിയന്ത്രണ വിധേയമാക്കുക എന്നത് തന്നെയാണ് ബ്ലാക്ക് ഫംഗസ് പ്രതിരോധനത്തിലെ പ്രധാന വെല്ലുവിളി. കോവിഡ് മുക്തരായി പുറത്തിറങ്ങുമ്പോൾ നല്ല ഗുണമേന്മയുള്ള ഡബിൾ സർജിക്കൽ മാസ്ക്കോ, N95 മാസ്ക്കോ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ശരീരത്തിലെ മുറിവുകൾ വൃത്തിയായി സൂക്ഷിക്കുക. 
മണ്ണ്, മറ്റു ജീർണ്ണിച്ച വസ്തുക്കൾ എന്നിവയുമായി ഇടപഴകി ജോലി ചെയ്യുമ്പോൾ കയ്യുറകൾ, സുരക്ഷാ ബൂട്ട് എന്നിവ ധരിക്കുക. 
ആവി പിടിക്കുമ്പോൾ ഉപയോഗിക്കുന്ന വെള്ളം ശുദ്ധ ജലമോ, തിളപ്പിച്ചാറിയ വെള്ളമോ ആണെന്ന് ഉറപ്പ് വരുത്തുക ( അശുദ്ധ ജലത്തിൽ ഫംഗസ് സാന്നിധ്യമുണ്ടായേക്കാം). 
അത് പോലെ തന്നെ ചികിത്സാ ഭാഗമായി ഓക്സിജൻ സ്വീകരിക്കേണ്ട സാഹചര്യത്തിൽ ഓക്സിജൻ ഫ്ലോമീറ്ററിലെ ഹുമിഡിഫയർ ( humidifier), ഓക്സിജൻ മാസ്ക് എന്നിവയിൽ പൂപ്പൽ അഥവാ ഫംഗസ്  ( കറുത്ത പൊടികൾ ) ഇല്ല എന്നു ഉറപ്പ് വരുത്തുക.

വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഉറപ്പ് വരുത്തുക .

ഇക്കാര്യങ്ങൾ പ്രാവർത്തികമാക്കുക വഴി ഒരു പരിധി വരെ ബ്ലാക്ക് ഫംഗസിനെ നമുക്ക് പ്രതിരോധിക്കാനാകും.


കോവിഡ് പകരുന്നത് പോലെ  ബ്ലാക്ക് ഫംഗസ് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരില്ല. 
ഭയപ്പെടേണ്ട... എന്നാൽ ജാഗ്രത കൈ വെടിയരുത്.


കോവിഡ് പാശ്ചാത്തലത്തിൽ കിട്ടിയ അവസരം 'മുതലെടുത്ത്' പന്താടുന്ന 
ബ്ലാക്ക് ഫംഗസ് എന്ന സമർത്ഥനായ കളിക്കാരനെ
 കൂച്ചു വിലങ്ങിടാൻ നമുക്കാവണം.
ഈ അതിജീവന പോരാട്ടത്തിൻ്റെ  അവസാന വിസിൽ മുഴങ്ങുമ്പോൾ നാം
ബ്ലാക്ക് ഫംഗസിനെ കീഴടക്കി മുന്നേറിയിരിക്കും... തീർച്ച.


  ....ജാഗ്രതൈ.....


ഡോ.  നജീബ്
 ഫിസിഷ്യൻ.
(കോറോണ നോഡൽ ഓഫിസർ, കുറ്റ്യാടി).






covid 19 jagratha

Binumobile

Binumobile

covid 19 jagratha


ലോക്ക് ഡൗണ്‍ ഡൗണിന് നാളെ രണ്ടാഴ്ച തകര്‍ന്ന് തരിപ്പണമായി വിവിധ മേഖലകള്‍*

കോട്ടയം : ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച്‌ നാളെ രണ്ട് ആഴ്ച തികയുമ്ബോള്‍ ജില്ലയില്‍ സമസ്തമേഖലകളും പ്രതിസന്ധിയില്‍. നഗരസഭാ പരിധിയില്‍ മാത്രം 2500 ഓളം വ്യാപാര സ്ഥാപനങ്ങളും അതിന്റെ ഇരട്ടിയിലേറെ തൊഴിലാളികളുമുണ്ട്. 97 ശതമാനം കടകളും അടഞ്ഞു കിടക്കുകയാണ്. മിക്ക കടകള്‍ക്കും വാടക, കറണ്ട് ചാര്‍ജ് എന്നിവ നല്‍കാന്‍ മാര്‍ഗമില്ല. ജില്ലയിലെ മിക്ക കടകളിലും വ്യാപാരം 25 ശതമാനമായി കുറഞ്ഞു. പലവ്യഞ്ജന, പച്ചക്കറി മേഖലയില്‍ വ്യാപാരം കുറഞ്ഞു. പഴം, പച്ചക്കറി, മത്സ്യമാംസ വില്പനശാലകളിലും കച്ചവടം പേരിന് മാത്രം. വസ്ത്ര വ്യാപാരത്തിനും ലോക്ക് ഡൗണ്‍ കടുത്ത തിരിച്ചടിയായി. വായ്പ എടുത്തു കച്ചവടം നടത്തുന്നവരാണ് ഏറെയും. പെരുന്നാള്‍ വിപണി ലക്ഷ്യമിട്ട് വസ്ത്രങ്ങളുടെ ശേഖരങ്ങള്‍ വ്യാപാരികള്‍ ഒരുക്കിയിരുന്നെങ്കിലും നഷ്ടമായിരുന്നു മിച്ചം.


*നിര്‍മ്മാണ മേഖല*

സര്‍ക്കാരുമായി ബന്ധപ്പെട്ടതൊഴികെ ഭൂരിഭാഗം നിര്‍മാണ പ്രവര്‍ത്തനങ്ങളും മുടങ്ങി. അവശ്യസാധനങ്ങള്‍ വാങ്ങാന്‍ കൈയില്‍ പണമില്ലാതെ വിഷമിക്കുന്ന തൊഴിലാളികളാണ് ഏറെയും. ഓരോ കരാറുകാരുടെയും കീഴില്‍ തൊഴില്‍ ചെയ്യുന്നവരുടെ എണ്ണം നിജപ്പെടുത്തിയിട്ടുള്ളതിനാല്‍ ഓരോ ദിവസവും ജോലിക്കെത്തുന്നവര്‍ ചുരുക്കമാണ്. കൊവിഡ് കൂടിയതോടെ അന്യസംസ്ഥാന തൊഴിലാളികള്‍ നാട്ടിലേയ്ക്ക് മടങ്ങിയതും പ്രതിസന്ധിയായി.

*കാര്‍ഷിക മേഖല*

കാര്‍ഷിക വിപണന മേഖലകളില്‍ അടച്ചുപൂട്ടല്‍ ഇല്ലെങ്കിലും ഗതാഗത മേഖലയിലെ സ്തംഭനാവസ്ഥ കാര്‍ഷിക വിഭവങ്ങളുടെ വിതരണ ശൃംഖലകളില്‍ വിള്ളല്‍ വീഴ്ത്തി. കാര്‍ഷിക വിഭവങ്ങള്‍ വിറ്റഴിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വിപണികളിലടക്കം രണ്ടാംഘട്ട ലോക്ക് ഡൗണില്‍ മുന്‍ ദിവസങ്ങളേക്കാള്‍ കാര്‍ഷിക വിഭവങ്ങളുടെ സംഭരണം കുറഞ്ഞു. കാര്‍ഷിക ചന്തകളും നടക്കുന്നില്ല. ഇതിനിടെ വന്ന മഴയും കാറ്റും 13 കോടിയുടെ കൃഷി കവരുകയും ചെയ്തു.

*തൊഴില്‍ വരുമാനമില്ല*

സാധാരണക്കാരെയും ദിവസവേതന തൊഴിലാളികളെയും നിര്‍മ്മാണ തൊഴിലാളികളെയുമാണ് ലോക്ക് ഡൗണ്‍ ഏറെ ബാധിച്ചത്. പലയിടത്തും തൊഴില്‍ ചെയ്യാനുള്ള സൗകര്യം ഉണ്ടെങ്കിലും അവിടേക്ക് എത്താനുള്ള പ്രയാസമാണ് തിരിച്ചടി. ജില്ലയില്‍ ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ ആശ്രയിക്കുന്നത് നിര്‍മ്മാണ മേഖലയെയാണ്. 800 മുതല്‍ 1500 രൂപ വരെയാണ് നിര്‍മാണ മേഖലയില്‍നിന്ന് ദിനം പ്രതി ഒരു കുടുംബത്തില്‍ എത്തിയിരുന്നത്. ഇത് നിലച്ചു. വിനോദ സഞ്ചാരമേഖലകളില്‍ ജോലി ചെയ്യുന്നവരും പ്രതിസന്ധിയിലായി. വയറിംഗ്, പ്ളമ്ബിംഗ്, വെല്‍ഡിംഗ്, പെയിന്റിംഗ് തൊഴിലാളികളും ഇപ്പോള്‍ വീട്ടിലിരിപ്പാണ്.

ബസ് വ്യവസായം

സ്വകാര്യ ബസുകള്‍ ഓടാതായതോടെ ഉടമകളും ജീവനക്കാരും ഒരു പോലെ പ്രതിസന്ധിയിലാണ്. മിക്ക ബസുകളും വായ്പ എടുത്ത് വാങ്ങിയതാണ്. ഓടാതെ കിടക്കുന്നതിനാല്‍ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്ത സ്ഥിതി. ബസുകളുടെ നികുതി അടയ്ക്കാന്‍ ഈ മാസം 31വരെ സാവകാശം മാത്രമാണ് സര്‍ക്കാര്‍ നല്‍കിയത്. നികുതി ഇളവ് ലഭിച്ചിട്ടില്ല. ക്ഷേമനിധിയില്‍ ഉടമകളുടെയും തൊഴിലാളികളുടെയും വിഹിതം അടയ്ക്കുന്നതിനും സാവകാശം അനുവദിച്ചിട്ടില്ല.

















covid 19 jagratha

covid 19 jagratha

covid 19 jagratha

covid 19 jagratha

covid 19 jagratha

covid 19 jagratha

covid 19 jagratha

covid 19 jagratha

covid 19 jagratha

covid 19 jagratha

covid 19 jagratha

covid 19 jagratha

covid 19 jagratha


covid 19 jagratha

covid 19 jagratha

covid 19 jagratha



covid 19 jagratha


 covid 19 jagratha


കോവിഡ് - ന്യൂമോണിയ വീട്ടിൽ ചികിത്സിക്കാൻ എളുപ്പമാർഗ്ഗം conso ? How to manage Covid19 @ Home Baby Memorial Hospital








കോവിഡ് - ന്യൂമോണിയ വീട്ടിൽ ചികിത്സിക്കാൻ എളുപ്പമാർഗ്ഗം ഉണ്ടോ ? കോവിഡ് രോഗികളുടെ ശ്വാസകോശത്തിൽ ഉണ്ടാകുന്ന അണുബാധയെയാണ് കോവിഡ് ന്യൂമോണിയ എന്നു വിശേഷിപ്പിക്കുന്നത് . കോവിഡ് നെഗറ്റീവ് ആയാലും ഈ അണുബാധയിൽ നിന്നും മുക്തി ലഭിക്കുന്നതിന് പിന്നെയും സമയം ആവശ്യമുണ്ടെന്നുള്ളതാണ് വസ്തുത . കോവിഡ് ന്യൂമോണിയ രോഗികൾക്ക് വീട്ടിൽ എന്തൊക്കെ ചികിൽസ നൽകാം , എപ്പോഴാണ് അവർക്ക് ഹോസ്പിറ്റലിൽ എത്തിച്ച് ചികിത്സ നൽകേണ്ടത് , സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു കിട്ടുന്ന ടിപ്സ് അവലംബിച്ച് വീട്ടു ചികിത്സയിൽ മാത്രം ആശ്രയിക്കുന്നത് എത്രത്തോളം അബദ്ധജടിലം ആയിരിക്കും എന്നീ കാര്യങ്ങളെക്കുറിച്ച് ശ്വാസകോശരോഗവിദഗ്ദനായ Dr. Sabir M.C. സംസാരിക്കുന്നു .